കേരള പോലീസിൽ നീണ്ട 33 വർഷത്തെ സേവനത്തിനുശേഷം K.A.P അഞ്ചാം ബറ്റാലിയൻ(കുട്ടിക്കാനം) ഡെപ്യൂട്ടി കമാൻഡന്റും മുൻ ഇന്ത്യൻ ഗോളിയുമായ ശ്രീ കെ റ്റി ചാക്കോ പോലിസ് സർവ്വിസിൽ നിന്ന് വിരമിച്ചു.കേരള പോലീസിൽ നീണ്ട  33 വർഷത്തെ സേവനത്തിനുശേഷം K.A.P അഞ്ചാം ബറ്റാലിയൻ(കുട്ടിക്കാനം) ഡെപ്യൂട്ടി കമാൻഡന്റും മുൻ ഇന്ത്യൻ ഗോളിയുമായ ശ്രീ കെ റ്റി ചാക്കോ പോലിസ് സർവ്വിസിൽ നിന്ന് വിരമിച്ചു. തന്റെ ചെറുപ്പകാലം മുതൽ കായിക ലോകവുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. ചെങ്ങനാശ്ശേരി എസ് ബി കോളേജിലെ യും സ്പോർട്സ് ഹോസ്റ്റലിലെ യും ജീവിതം അദ്ദേഹത്തിന് ഫുട്ബോളിന്റെ ലോകത്തേക്ക്  പ്രവേശിക്കുവാൻ പുതിയ വാതിലുകൾ തുറന്നു കൊടുത്തു. എസ് ബി  കോളേജിൽനിന്ന് അദ്ദേഹം യൂണിവേഴ്സിറ്റി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷം തന്നെ അദ്ദേഹം ജൂനിയർ സ്റ്റേറ്റ് കോമ്പറ്റീഷൻ മാച്ചിൽ തന്റെ സാന്നിധ്യം അറിയിച്ചു. അതിനെ തുടർന്ന് അദ്ദേഹം ജൂനിയർ ഇന്ത്യൻ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1987 അദ്ദേഹത്തെ കേരള പോലീസ് ഇരുകൈയും നീട്ടി സ്വീകരിച്ചു. നിരവധി തവണ ഓൾ ഇന്ത്യ പോലീസ് ചാമ്പ്യൻഷിപ്പിൽ അദ്ദേഹം കേരളത്തെ പ്രതിനിധീകരിക്കും ചാമ്പ്യൻ ആകുകയും ചെയ്തിട്ടുണ്ട്. കൊല്ലത്തും ഗുഹാവത്തിലും വെച്ച് നടന്ന സന്തോഷ് ട്രോഫി മത്സരങ്ങളിൽ കേരളം ഫൈനലിൽ എത്തിയതിനു പിന്നിൽ ഇദ്ദേഹം കാത്ത ഗോൾ വലയ്ക്ക് ഒരുപാട് പ്രാധാന്യമുണ്ടായിരുന്നു. പിന്നീട്  1991 മുതൽ നാലു വർഷം ഇന്ത്യൻ ടീമിന്റെ സജീവസാന്നിധ്യമായി ഇദ്ദേഹം മാറി. ഫെഡറേഷൻ കപ്പ് നേടുന്ന ടീമിലെ ഗോളി യായും ഇദ്ദേഹം തന്റെ സാമർത്ഥ്യം ഒരിക്കൽ കൂടി തെളിയിച്ചു.


 പോലീസിനുള്ള ഇദ്ദേഹത്തിന്റെ സേവനങ്ങൾക്ക് ബഹുമതി എന്നോണം 2017 ഡി ജി പിയുടെ കമന്റേഷൻ ഡിസ്‌കും, 2011ൽ  ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും, 2017 ഇന്ത്യൻ പ്രസിഡന്റ് നൽകുന്ന വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡലും  ഇദ്ദേഹത്തെ തേടിയെത്തി.
 ഓതറ സെന്റ് പോൾ മാർത്തോമ ഇടവകാംഗമായ ഇദ്ദേഹം മാർത്തോമാ യുവജനസഖ്യം എൺപതുകളിൽ നടത്തിയിട്ടുള്ള കായിക മേളകളിൽ നിറസാന്നിധ്യമായിരുന്നു.
 അദ്ദേഹം നമ്മുടെ രാജ്യത്തിനും നമ്മുടെ സമൂഹത്തിനും സഭയ്ക്കും നൽകിയിട്ടുള്ള എല്ലാ സേവനങ്ങളും ഈ സമയത്ത് ഞങ്ങൾ ഓർക്കുകയാണ്. അദ്ദേഹത്തിന്റെ വിശ്രമജീവിതം ഏറ്റവും അനുഗ്രഹമായിരിക്കട്ടെ എന്നും  ഞങ്ങൾ ആശംസിക്കുന്നു.
Qadosh മീഡിയയുടെ ആശംസകൾ.