അടുക്കളക്ക് ഒരു രുചിക്കൂട് പദ്ധതിഅടുക്കളക്ക് ഒരു രുചിക്കൂട് പദ്ധതി 🍅🍅
കുളക്കട സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ നേതൃത്വത്തിലും യുവജനങ്ങളുടെ സഹകരണത്തിലും 17 ഇനങ്ങൾ അടങ്ങിയ  177 പച്ചക്കറി കിറ്റുകൾ തയ്യാറാക്കി കുളക്കട ഇടവകയിലെയും പുതുശ്ശേരി ഭാഗം ഇടവകയിലെയും പള്ളിക്ക് ചുറ്റുപാടുമുള്ള ഇതര മതസ്ഥരുടെയും ഭവനങ്ങളിൽ വിതരണം ചെയ്തു. നൂറനാട്, താമരക്കുളം, വെണ്മണി മാമ്പ്ര പാടം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി കഴിയുന്നിടത്തോളം നാടൻ പച്ചക്കറികൾ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ചത് വഴി കർഷകർക്ക് ഒരു കൈത്താങ്ങ് ആവുകയും നാടൻ ഭക്ഷണ ശൈലിയിലേക്ക് മടങ്ങി പോകുന്നതിന് ആഹ്വാനം നൽകുകയും ചെയ്തു. സഹകരിച്ചവരോടും സഹായിച്ചവരോടും നന്ദി അർപ്പിക്കുന്നു..


ഈ കാലവും കഴിഞ്ഞുപോകും💜💜
നാമും അതിജീവിക്കും....💜💜
ഒരു മനസ്സോടെ...ഒരു കുടുംബമായി...💛💛